Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Smuggling

Ernakulam

ഭൂ​ട്ടാ​ന്‍ കാ​ര്‍ക​ള്ള​ക്ക​ട​ത്ത് : താ​ര​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ഇ​ഡി

 


കൊ​​​​ച്ചി: ഭൂ​​​​ട്ടാ​​​​ന്‍ കാ​​​​ര്‍ ക​​​ള്ള​​​​ക്ക​​​​ട​​​​ത്തു​​​​കേ​​​​സി​​​​ല്‍ താ​​​​ര​​​​ങ്ങ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നൊ​​​​രു​​​​ങ്ങി എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി). സം​​​​സ്ഥാ​​​​ന​​​​ത്തെ 17 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ക​​​​സ്റ്റം​​​​സ് പ്രി​​​​വ​​​​ന്‍റീ​​​​വ് വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി​​​​ട്ടാ​​​​ണ് ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം. വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ള്‍ വ​​​​ഴി കാ​​​​ര്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്‌​​​​തെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ ന​​​​ട​​​​ന്‍ അ​​​​മി​​​​ത് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. ന​​​​ട​​​​ന്‍ ദു​​​​ല്‍​ഖ​​​​റി​​​​നെ​​​​യും നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി വി​​​​ളി​​​​പ്പി​​​​ക്കും. താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലെ റെ​​​​യ്ഡി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.


വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു വാ​​​​ഹ​​​​ന​​​​മെ​​​​ത്തി​​​​ച്ച ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര്‍, ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര്‍, വാ​​​​ഹ​​​​നം വാ​​​​ങ്ങി​​​​യ​​​​വ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം. ഭൂ​​​​ട്ടാ​​​​ന്‍ കാ​​​​ര്‍ ക​​​ള്ള​​​​ക്ക​​​​ട​​​​ത്തി​​​​ലെ ക​​​​ള​​​​ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടാ​​​​ണ് ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്.


ദു​​​​ല്‍​ഖ​​​​ര്‍ സ​​​​ല്‍​മാ​​​​ന്‍, അ​​​​മി​​​​ത് ച​​​​ക്കാ​​​​ല​​​യ്​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലും കാ​​​​ര്‍ ഡീ​​​​ല​​​​ര്‍​മാ​​​​രു​​​​ടെ ഓ​​​​ഫീ​​​​സ്, ദു​​​​ല്‍​ഖ​​​​റി​​​​ന്‍റെ നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​യാ​​​​യ വേ​​​​ഫെ​​​​റ​​​​ര്‍ ഫി​​​​ലിം​​​​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ഒ​​​​രേ​​​​സ​​​​മ​​​​യം ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും രേ​​​​ഖ​​​​ക​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യു​​​​മു​​​​ണ്ടാ​​​​യി. ഭൂ​​​​ട്ടാ​​​​ന്‍ വാ​​​​ഹ​​​​ന​​​​ക്ക​​​​ട​​​​ത്തി​​​​ല്‍ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ നും​​​​ഖൂ​​​​ര്‍’ എ​​​​ന്ന​​​​പേ​​​​രി​​​​ല്‍ ക​​​​സ്റ്റം​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​ച്ച​​​​ത്.

Latest News

Corehub Up